മട്ടാഞ്ചേരി: കലിതുള്ളുന്ന കടലില്‍ നിന്ന് രക്ഷപ്പെട്ട് രണ്ടു വള്ളങ്ങളില്‍ നിന്നുള്ള ഏഴ് മത്സ്യതൊഴിലാളികള്‍ കൊച്ചിയിലെത്തി. കൊല്ലത്ത് നിന്ന് വ്യാഴാഴ്ച മത്സ്യ ബന്ധനത്തിന് പോയ ശ്രീദേവി വള്ളത്തിലുള്ളവരാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ കൊച്ചിയിലെത്തിയത്. കന്യാകുമാരി കൊല്ലംകോട് ദേശത്ത് നേരോമിയില്‍ ജോണ്സണ് (26), ശോഭിന്‍(26), ഇസ്രി(60), യേശുദാസ്(35), ഷിലുമിപ്പ്(55), മൈക്കിള്‍(37) എന്നിവരാണ് രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന യശസ്സി(40)നെ കാണാതായതായി പോലീസിന് പരാതി നല്കി. കരുവേലിപ്പടി മഹാരാജാസ് ആശുപത്രി
യില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം ആറ് പേര് നാട്ടിലേയ്ക്ക് തിരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ യേശുദാസ്(35) എന്ന മറ്റൊരു മത്സ്യതൊഴിലാളിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: