- കേരളത്തിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലും 2018 വര്‍ഷത്തെ എംബിഎ പ്രവേശനത്തിനായി ഫെബ്രുവരി 4 ന് നടത്തുന്ന മാനേജ്മെന്റ് അഭിരുചി പരീക്ഷയായ ‘കെ-മാറ്റ് കേരള 2018’ ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 20 വരെ. കേരള സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തിലാണ് പരീക്ഷ. പ്രവേശന മേല്‍നോട്ട സമിതിയുടെ മേല്‍നോട്ടമുണ്ടാവും. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവരെയാണ് എംബിഎ പ്രവേശനത്തിന് പരിഗണിക്കുക. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാര്‍ക്ക് ഇളവ് ലഭിക്കും. ‘കെ-മാറ്റ് കേരള 2018’ലേക്കുള്ള അപേക്ഷാഫീസ് പൊതുവിഭാഗക്കാര്‍ക്ക് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 750 രൂപയുമാണ്. അപേക്ഷാഫീസ് ജനുവരി 19 ന് മുമ്പ് അടയ്ക്കണം.
ഐഐഎം-ക്യാറ്റ്, സി-മാറ്റ്, കെ-മാറ്റ് കേരള എന്നീ പ്രവേശന പരീക്ഷകളിലൊന്നില്‍ യോഗ്യത നേടുന്നവര്‍ക്ക് എംബിഎ പ്രവേശനത്തിന് അര്‍ഹതയുണ്ട്. ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. ‘കെ-മാറ്റ് കേരള 2018’ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും www.kmatkerala.in- എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.
- കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെക്) 2017 ഡിസംബര്‍ 28, 30 തീയതികളില്‍ പരീക്ഷാഭവന്റെ ആഭിമുഖ്യത്തില്‍ നടക്കും. നാല് കാറ്റഗറികളിലായാണ് പരീക്ഷ. കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ അഭിരുചിയും കഴിവുമുള്ള അധ്യാപകരെ കണ്ടെത്തുന്നതിനുള്ള യോഗ്യതാ നിര്‍ണ്ണയ പരീക്ഷയാണിത്. ഓരോ കാറ്റഗറിക്കും 500 രൂപ വീതമാണ് പരീക്ഷാ ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 250 രൂപ മതി. പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത, അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapareekshabhavan.in, www.ktet.kerala.gov.in- എന്നീ വെബ്സൈറ്റുകളിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 3 വരെ സ്വീകരിക്കും.
- കേരളാ വാഴ്സിറ്റി ബയോടെക്നോളജി വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ജനോമിക്സ് ആന്റ് ജീന്‍ ടെക്നോളജി നടത്തുന്ന മോളിക്യുലര്‍ ഡെയ്ഗ്നോസ്റ്റിക്സില് പിജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ നവംബര്‍ 30 വരെ. ബയോടെക്നോളജി/അനുബന്ധ വിഷയങ്ങളില്‍ ഫസ്റ്റ്ക്ലാസ് എംഎസ്സി/എംടെക് അല്ലെങ്കില്‍ ബിടെക് ബയോടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 250 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് 100 രൂപ മതി. ആകെ 10 സീറ്റുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റ് കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: