ബത്തേരി: ബത്തേരി മലവയല്‍ കുടുക്കല്‍ വീട്ടില്‍ അലി (48) യാണ് മരിച്ചത്. കര്‍ണ്ണാടകയിലെ ഷിമോഗയ്ക്ക് സമീപം തരീക്കരയില് വെച്ച് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു അപകടം.ബോംബെയില്‍ നിന്നും വയനാട്ടിലേക്ക് ചരക്കുമായി വന്നതായിരുന്നു അലി. യാത്രക്കിടെ ലോഡിന് മുകളിലായുണ്ടായ ടാര്‍പോളിന്‍ ഷീറ്റ് കയറുകൊണ്ട് വരിഞ്ഞു മുറുക്കുന്നതിനായി ലോറിയുടെ മുകളില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. മുകള്‍ ഭാഗത്തുള്ള വൈദ്യുത ലൈനില്‍ തട്ടിയ അലി സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.മൃതദേഹം തരീക്കര ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് രാത്രിയോടെ മലവയല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കം. റംലയാണ് അലിയുടെ ഭാര്യ. നൗഫല്‍, ആസിഫ്, നൗഷിഫ എന്നിവര്‍ മക്കളും സുഹൈല്‍ മരുമകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: