തൃശൂര്‍ : കേരളത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഫെയര്‍ വേജസ്സ് ലഭിക്കുവാന്‍ എല്ലാവിധ യോഗ്യതകളും ഉണ്ടെന്നിരിക്കെ സര്‍ക്കാരിന്റെ പരിഗണനയിലുള്ള മിനിമം വേജസ്സ് എത്രയും വേഗം നടപ്പിലാക്കണമെന്ന് ബിഎംഎസ് ദേശീയ സമിതി അംഗം വി.രാമകൃഷ്ണന് ആവശ്യപ്പെട്ടു.
ആശുപത്രി മേഖലയിലെ കരാര്‍ തൊഴിലാളി സമ്പ്രദായം അവസാനിപ്പിക്കണം. തൊഴില്‍ വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം കാര്യക്ഷമമാകണമെന്നും തുല്യജോലിക്ക് തുല്യവേനം നല്‍കണമെന്നും കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഫെഡറേഷന് പ്രസിഡണ്ട് അഡ്വ. ആശാമോള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാസെക്രട്ടറി സി.വി.രാജേഷ്, വേണാട് വാസുദേവന്‍, കെ.എ.പ്രഭാകരന്, എ.സി.കൃഷ്ണന്, കെ.സുരേഷ്കുമാര്‍, സി.ജി.ഗോപകുമാര്‍, സജി എസ്.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: