മണ്ണംപേട്ട: കെ.എസ്.ഇ.ബി.ക്കാരും ബി.എസ്.എന്‍.എല്‍ അധികൃതരും തമ്മില്‍ പോസ്റ്റിനെ ചൊല്ലി വാക്കേറ്റം. കെ.എസ്.ഇ.ബി പോസ്റ്റുകളുടെ സമീപത്തായി ബി.എസ്.എന്‍.എല്‍ പോസ്റ്റുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം നടന്നത്. കെ.എസ്.ഇ.ബി. പോസ്റ്റുകളില്‍ ജോലി ചെയ്യുന്നതിന് തടസ്സം നേരിടുന്നതിനാല്‍ ഉടനടി ബി.എസ്.എന്‍.എല്‍ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബി.എസ്.എന്‍.എല്‍ അധികൃതര്‍ ഇതിന് തയ്യാറാകത്തതു മുലം വരന്തരപ്പിള്ളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം കെ.എസ്.ഇ.ബി. അധികൃതര്‍ ഈ മേഖലയിലെ വൈദ്യൂത ബന്ധം വിച്ഛേദിച്ചിരുന്നു. തുടര്‍ന്ന് വരന്തരപ്പിള്ളി എസ്.ഐ. എ. അനൂപ് ബി.എസ്.എന്‍. എല്‍ ഉദ്യോഗസ്ഥരോട് പോസ്റ്റ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: