തിരുവനന്തപുരം: സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് മുഖേന ഹൈടെക് അഗ്രിക്കള്‍ച്ചര്‍ പദ്ധതിയില്‍ നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ച്ചര്‍ പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്കുന്നു. 10 സെന്റു മുതല്‍ ഒരു ഏക്കര്‍ വരെ വീസ്തീര്‍ണ്ണമുള്ള പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ചെലവിന്റെ 75 ശതമാനം വരെ ധനസഹായം നല്‍കും.
അറ്റകുറ്റപ്പണികള്‍ക്കും കാലപ്പഴക്കം ചെന്ന പോളിത്തീന്‍ ഷീറ്റ് മാറ്റാനും സര്‍ക്കുലേഷന്‍ ഫാന്‍,എക്സ്ഹോസ്റ്റ് ഫാന്‍,ഓട്ടോമേഷന്‍ യൂണിറ്റ് എന്നിവ സ്ഥാപിച്ച് മെച്ചപ്പെടുത്താനും 50 ശതമാനം വരെ ധനസഹായം നല്‍കും.താത്പര്യമുള്ളവര്‍ മേല്‍വിലാസം, കൃഷി’ഭവന്, ബ്ലോക്ക്, കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോളീഹൗസിന്റെ വിസ്തീര്‍ണ്ണം, വിള, ഫോണ്‍, ഇമെയില്‍ എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള അപേക്ഷ കൃഷി’-ഭവന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) മുമ്പാകെ നവംബര്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കേരള, യൂണിവേഴ്സിറ്റി പിഒ., തിരുവനന്തപുരം 34, ഫോണ്‍ : (0471) 2330856, 2330867, വെബ്സൈറ്റ് : www.nhm.nic.in Csabn ഇമെയില്‍ : [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: