മലമ്പുഴ:ജില്ലയില്‍ തുലാവര്‍ഷത്തിന്റെ കുറവ് ഒന്നാം വിളയിറക്കിയ വിളയിച്ചെടുത്ത കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തുലാം മാസമവസാനിച്ചതോടെ ഇനി കൃഷിക്കാവശ്യമായ മഴയുടെ ലഭ്യതയില്‍ പ്രതീക്ഷയില്ലാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും രണ്ടാം വിള ഉണക്കമില്ലാതെ നടത്താനാവുമോയെന്ന കാര്യത്തില്‍ കര്‍ഷകര്‍ ആശങ്കാകുലരാണ്. ഇത്തവണ തുലാ വര്‍ഷത്തില്‍ ജില്ലയില്‍ ലഭിച്ചത് 114.4 മില്ലിമീറ്റര്‍ മഴയാണ്.
ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവില്‍ ശരിക്കും ലഭിക്കേണ്ടത് 325.0 മില്ലിമീറ്റര്‍ മഴയാണെന്നിരിക്കെ ഇത്തവണ 65 ശതമാനത്തിന്റെ കുറവാണ് മഴയുടെ ലഭ്യതയിലുണ്ടായിട്ടുള്ളത്. ഒന്നാം വിള കഴിഞ്ഞ് രണ്ടാം വിളയിറക്കിയ കര്‍ഷകര്‍ മഴ ലഭിക്കാത്തതിനാല്‍ ഉണക്കു ഭീഷണിയിലാണിപ്പോള്‍. ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ മിക്കയിടത്തും കൃഷി ഉണങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ കുഴല്‍ കിണറുകളിലും പുഴയിലുമുള്ള വെള്ളമുപയോഗിച്ച് കൃഷി നനച്ച് ഉണക്കു ഭീഷണിയെ നേരിടുകയാണ് കര്‍ഷകര്‍.
തുലാം വര്‍ഷം ശക്തി പ്രാപിക്കാത്തതിനാല്‍ പാടത്തേക്ക് വെള്ളമൊഴുക്കുമുണ്ടാവാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയിലെ ഏഴ് അണക്കെട്ടുകളില്‍ മതിയായ വെള്ളമുണ്ടെങ്കിലും ഇത് കുടിവെള്ളത്തെ ആശ്രയിച്ചുള്ളതാണെങ്കിലും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുമോയെന്നതും ആശങ്കാജനകമാണ്. മംഗലാംഡാം, കാഞ്ഞിരപ്പുഴ ഡാമുകളില്‍ വെള്ളം സംഭരണ ശേഷിയിലെത്തിയതിനാല്‍ ഷട്ടര്‍ തുറന്നു വിട്ടിരുന്നു.
ജില്ലയില്‍ ഭൂരിഭാഗം പ്രദേശത്തും ജലസേചനത്തിനുപയോഗിക്കുന്ന മലമ്പുഴ ഡാമില്‍ ഇപ്പോള്‍ 1568226 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുള്ളതെന്നിരിക്കെ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 97.377 ആയിരുന്നവെങ്കില്‍ മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 226 ദശലക്ഷം ഘനമീറ്ററാണ്. അണക്കെട്ടുകളില്‍ ആവശ്യത്തിനു വെള്ളമുണ്ടെങ്കലും തുലാവര്‍ഷം ചതിച്ചതാണ് ഇത്തവണ നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: