കൊച്ചി: കടലില്‍ മീന്‍ലഭ്യത കൂടുതലുള്ള സ്ഥലം ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പ്രവചിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി (ഐഎസ്ആര്‍ഒ) കൈകോര്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നതാണ് ഇരു സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ‘സമുദ്ര’ ഗവേഷണ പദ്ധതി. ഓരോ സീസണുകളിലും കടലില്‍ ഏതൊക്കെ ഭാഗങ്ങളിലാണ് മീന്‍ ലഭ്യത കൂടുതലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐയും ഐഎസ്ആര്‍ഒയുടെ സ്പേസ് അപ്ലിക്കേഷന്‍ സെന്ററും സംയുക്തമായ പഠനം ആരംഭിച്ചു. തത്സമയം മീന്‍ലഭ്യത അറിയാനുള്ള സംവിധാനം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതോടെ, വരും ദിവസങ്ങളില്‍ എവിടെയൊക്കെ മത്സ്യലഭ്യതയുണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകും. ഇതുവഴി മത്സ്യത്തൊഴിലാളികള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മീന്‍ ലഭിക്കാനും ഇന്ധനച്ചെലവ് വന്‍തോതില്‍ കുറയ്ക്കാനും സാധിക്കും. വിവിധ കാലാവസ്ഥകളിലും സീസണുകളിലും മീനുകള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കൃത്യമായി മുന്‍കൂട്ടി പ്രവചിക്കുന്നതോടൊപ്പം, ചുഴലിക്കൊടുങ്കാറ്റ് പോലുള്ള പ്രതിഭാസങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കഴിയും. കേരളത്തിന്റെ തനത് മത്സ്യ ഇനങ്ങളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള സമഗ്ര പരിപാടിക്ക് തുടക്കമായി. കുഫോസിന്റെ പനങ്ങാടുള്ള ജലാശയങ്ങളില്‍ കേരളത്തിലെ നാടന്‍ മത്സ്യയിനങ്ങളുടെ ജേം പ്ളാസം സംരക്ഷിക്കുന്നതാണ് പദ്ധതി. ജേംപ്ളാസം രൂപീകരിക്കുന്നതിനായി കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ വിവിധയിനം നാടന്‍ മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കും.
കേരളത്തിലാകെ 189 മത്സ്യ ഇനങ്ങളാണുളളത്. ഇതില്‍ 57 ഇനങ്ങള്‍ കേരളത്തിലെ ജലാശയങ്ങളില്‍ മാത്രം കണ്ടുവരുന്ന തനത് മത്സ്യങ്ങളാണ്. ഇതില്‍ വരാലും കാരിയും ഉള്‍പ്പടെ 12 നാടന്‍ മത്സ്യങ്ങളുടെ ജേംപ്ളാസം സംരക്ഷിക്കാനും കൃത്രിമ പ്രജനനം വഴി ഇവയെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനും കുഫോസിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
നദികള്‍ക്കും കായലുകള്‍ക്കും പുറമേ 66,000 ഹെക്ടര്‍ ജലാശയങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ ജലാശയങ്ങള്‍ പ്രയോജനപ്പെടുത്തി ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ വന്‍സാമ്പത്തിക മുന്നേറ്റത്തിനാണ് കേരളം ലക്ഷ്യമിടുന്നത്. ഗ്രാമീണ ജനതയുടെ തൊഴിലിലായ്മയ്ക്ക് തടയിടാനും ഇതിലൂടെ കഴിയും. കേരളത്തിന്റെ സാമ്പത്തിക രംഗത്തിന്റെ മുഖച്ഛായ മാറ്റുന്ന അക്വാകള്‍ച്ചര്‍ വികസനത്തിന്റെ അടിസ്ഥാന ശിലയായി കുഫോസിലെ നാടന്‍ മത്സ്യ ഇനങ്ങളുടെ ജേംപ്ളാസം മാറും.
നൈല്‍ നദിയില്‍ കണ്ടുവരുന്ന തിലോപ്പിയയില്‍ നിന്ന് വികസിപ്പിച്ച ഗിഫ്റ്റ് തിലാപ്പിയ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്യുന്ന മത്സ്യങ്ങളിലൊന്ന്. ഗിഫ്റ്റിന്റെ സ്ഥാനത്ത് കരിമീനും വരാലും കാരിയും നമ്മുടെ കുളങ്ങളില്‍ വ്യാപകമായി കൃഷി ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഡോ.എ.രാമചന്ദ്രന് പറഞ്ഞു.
കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസും (എന്‍.ബി.എഫ്.ജി.ആര്) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: