മാനന്തവാടി:ഓര്‍മ്മയായത് അധ്യാപക രംഗത്തെ കുലപതി.ഇന്നലെ അന്തരിച്ച കുടക്കച്ചിറ ഫിലിപ്പ് മാഷിന്റെ മൃതദേഹം കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചു.മൃതദേഹം ഒരു നോക്ക് കാണാന്‍ ഗിഷ്യഗണങ്ങളും ജനപ്രതിനിധികളടക്കം നൂറ് കണക്കിനാളുകള്‍ മാഷിന്റെ വസതിയില്‍ എത്തിയിരുന്നു.ഇന്ത്യന്‍ പ്രഥമ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പ്രഥമ പ്രധാനമന്ത്രി നഹ്റു, മോറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗം പരിവര്‍ത്തനപെടുത്താനും ഫിലിപ്പ് മാഷിന് ഭാഗ്യം ലഭിച്ചു.
വയനാട്ടിലെ ആദ്യ ബിരുദധാരിയം അധ്യാപക രംഗത്തെ കുലപതിയെയുമാണ് കണിയാരം കുടക്കച്ചിറ ഫിലിപ്പ് മാഷിന്റെ വിയോഗത്തെ.തുടര്‍ന്ന് നഷ്ടമായത് മാനന്തവാടി ഗവ: ഹൈസ്കൂളില്‍ വര്‍ഷങ്ങളോളം അധ്യാപനം നടത്തിയ ഫിലിപ്പ് മാഷ് വിരമിച്ചത് അതെ സ്കൂളിലെ പ്രധാനധ്യാപകനായിട്ടാണ് അക്ഷരങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത ഫിലിപ്പ് മാഷിന് അറിയപ്പെടുന്നവര്‍ ഉള്‍പ്പെടെ നിരവധി ശിഷ്യഗണങ്ങളുമുണ്ട്.ഇന്ത്യാ ഗവണ്മെന്റിന്റെ ഡെപൂട്ടേഷനില് ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയ, എത്യോപ്യ എന്നി രാജ്യങ്ങളില്‍ പത്ത് വര്‍ഷകാലത്തോളം സേവനം ചെയ്യാന്‍ അവസരം ലഭിച്ച വ്യക്തി കൂടിയാണ് ഫിലിപ്പ് മാഷ് .ഇന്നലെ രാത്രി മാഷ് മരിച്ച വിവരമറിഞ്ഞ് ശിഷ്യഗണങ്ങളടക്കം നിരവധി പേരാണ് മാഷിന്റെ വസതിയിലെത്തിയത് ഇന്ന് രാവിലെ രൂപതാ മെത്രാന് മാര്‍ ജോസ് പൊരുന്നേടം വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു കുടാതെ ജനപ്രതിനിധികള്‍ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഉള്ളവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ മാഷിന്റെ വസതിയില്‍ എത്തിയിരുന്നു. വൈക്കീട്ട് 5.30 തോടെ കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിച്ചു. വികാരി ഫാ: ജോര്‍ജ് മുണ്ടോളിക്കല്‍ സംസ്കാര ശുശ്രൂഷക്ക് നേതൃത്വം വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: