കല്‍പ്പറ്റ: ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ടവരായി കണ്ടെത്തിയ വനിതകളെ ജീവനോപാധികള്‍ നല്കി സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിക്കുന്നതിനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു. പി.കെഅസ്മത്ത്, എ.ദേവകി, കെ.മിനി, പി. കെ.അനില്‍കുമാര്‍, എ.പ്രഭാകരന്, പി.ഇസ്മയില്‍, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, എന്‍.പി.കുഞ്ഞുമോള്‍, ഓമന, അഡ്വ: ഒ.ആര്.രഘു, കെ.ബി.നസീമ, ബിന്ദു മനോജ്, വി. സി.രാജപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: