കുന്നംകുളം : കഴിഞ്ഞ ദിവസം തിരുത്തിക്കാട് സിപിഎം പ്രവര്‍ത്തകനായ മച്ചിങ്ങല്‍ വിനീത് (25 )നെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച സിപിഎം പ്രവര്‍ത്തകരായ പോര്‍ക്കുളം പെരുമ്പാള ജിബിന്‍രാജ്, വടാശ്ശേരി അര്ജുനന്, ചല്ലിയില്‍ പ്രസാദ്, ചല്ലിയില്‍ ഉണ്ണിക്കുട്ടന്, കരുമത്തില്‍ വിഗ്നേഷ്, വിമല്‍ എന്നീ ആറ് പേരുടെയും കണ്ടാലറിയാവുന്ന എട്ട് പേരുടെയും പേരില്‍ പോലീസ് കേസെടുത്തു. രണ്ട് മാസം മുന്‍പ് നടന്ന സംഘര്‍ഷത്തില്‍ 14 ദിവസം 6 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. പ്രതികള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: