കല്‍പ്പറ്റ: ഡിജിറ്റല്‍ ഐ.ടി.ആഘോഷമായി ജില്ലാ അക്ഷയോത്സവം കല്‍പ്പറ്റയില്‍ സമാപിച്ചു. അക്ഷയ കേന്ദ്രങ്ങളെ ജി.എസ്.ടി. ഹെല്പ് ഡെസ്കുകളായി ചടങ്ങില്‍ പ്രഖ്യാപിച്ചു. അക്ഷയ ദിനത്തോടനുബന്ധിച്ചാണ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെയും വിവിധ അക്ഷയ കേന്ദ്രങ്ങളുടെയും സംയുക്താതിമുഖ്യത്തില് അക്ഷയോല്സവം സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങള്‍,ഒരാഴ്ചത്തെ ഡിജിറ്റല്‍ റോഡ് ഷോ എന്നിവയും അക്ഷയ റാലി, ഐ.ടി.സെമിനാര്‍, പൊതുസമ്മേളനം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി. കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അക്ഷയ ദിനാചരണം സബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളെ ജി.എസ്.ടി. ഹെല്പ് ഡെസ്കുകളായുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി. അക്ഷയ പദ്ധതിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സംരംഭകരെയും ഓണ്‍ലൈന്‍ നികുതി പിരിവില്‍ മികവ് തെളിയിച്ച ബത്തേരി,മാനന്തവാടി തഹസില്‍ദാര്‍മാരെയും പത്ത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ അക്ഷയ ജില്ലാ ഓഫീസിലെ ജീവനക്കാരെയും ചെറുവയല്‍ രാമന്, ഭാസ്കരന് ബത്തേരി,റ്റി.വി.റെഹീസ്,റ്റി.വി. റിയാസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: