തൃപ്രയാര്‍: കുഞ്ഞുണ്ണിമാഷ് സ്മാരക നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച തുക സ്മാരക സമിതിക്ക് കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന സ്മാരക സമിതി യോഗത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് കുഞ്ഞുണ്ണിമാഷ് സ്മാരക സമിതി ചെയര്പേഴ്സന് ഗീതാ ഗോപി എം.എല്‍.എക്ക് 25 ലക്ഷം രുപയുടെ ചെക്ക് നല്കി.
കുഞ്ഞുണ്ണി മാഷ് സ്മാരകത്തിന്റെ നിര്‍മ്മാണം കോസ്റ്റ്ഫോര്‍ഡിനെ ഏല്‍പ്പിക്കാന്‍ സ്മാരക സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് മൈന്‍ഡ് വെല്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യമാണ് കുഞ്ഞുണ്ണിമാഷ് സ്മാരകം രൂപകല്പന ചെയ്തത്.
എസ്റ്റിമേറ്റ് തയ്യറാക്കുമ്പോള്‍ കൂടുതല്‍ തുക ആവശ്യം വന്നാല്‍ വലപ്പാട് പഞ്ചായത്ത് അനുവദിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് ഉറപ്പ് നല്കി. സ്മാരക സമിതി യോഗത്തില്‍ ചെയര്പേഴ്സന് ഗീതാ ഗോപി എം.എല്‍.എ അധ്യക്ഷയായി.
ജില്ലാ കളക്ടര്‍ എ. കൗശിഗന്, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്, സബ് കളക്ടര്‍ രേണു രാജ്, സ്മാരക സമിതി സെക്രട്ടറി വി.ആര്. ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. സുഭാഷിണി, വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ്, ഉഷ കേശവരാജ്, എം.സ്വര്‍ണ്ണലത, പി.കെ. ശശിധരന്, എ.വി. സതീഷ്, സി.ആര്. മുരളി, വി.ജി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: