തൃശൂര്‍ : കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി രാജി വച്ചു. കോര്പ്പറേഷന് സെക്രട്ടറിക്കാണ് ഡെപ്യൂട്ടി മേയര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. എല്‍.ഡി.എഫിലെ ധാരണയനുസരിച്ചാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നിവ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ വെച്ചു മാറുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ 21ന് രാജിവെയ്ക്കും. ആദ്യ രണ്ടു വര്‍ഷവും അവസാന രണ്ടു വര്‍ഷവും കോര്‍പ്പറേഷനില്‍ സി.പി.എമ്മിന് ഡെപ്യൂട്ടി മേയര്‍ പദവിയും ജില്ലാ പഞ്ചായത്തില്‍ ആദ്യ രണ്ടു വര്‍ഷം സി.പി.ഐയ്ക്ക് പ്രസിഡന്റ് പദവിയുമെന്നാണ് ധാരണ. എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കും പുതിയ പ്രതിനിധികള്‍ കടന്നു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: