കല്‍പ്പറ്റ: ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ പരാതി പരിഹാര അദാലത്ത് പരിപാടി ‘സഫലം -2017’ ഡിസംബര്‍ 16 ന് രാവിലെ 10 മണി മുതല്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. വൈത്തിരി താലൂക്കിലെ മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, കണിയാമ്പറ്റ, കോട്ടത്തറ, കല്‍പ്പറ്റ എന്നീ അഞ്ച് വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് വേണ്ടിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എല്‍.ആര്.എം, റേഷന്‍ കാര്‍ഡ് എന്നിവ ഒഴികെയുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.അപേക്ഷകള്‍ നവംബര്‍ 30 വരെ അതാത് വില്ലേജ് ഓഫീസുകളിലും വൈത്തിരി താലൂക്ക് ഓഫീസിലും സമര്‍പ്പിക്കാം. പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട ആലോചനായോഗം നവംബര്‍ 23 ന് വൈകുന്നേരം 3 ന് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: