കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡില് ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയറിങ് പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന്. കൊച്ചിന് കപ്പല്‍ നിര്‍മ്മാണശാലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായാണ് 970 കോടി രൂപ മുതല്‍ മുടക്കില്‍ പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പദ്ധതി ഉദ്ഘാടനം ചെയ്യും. കൊച്ചിന് കപ്പല്‍ നിര്‍മ്മാണശാലയ്ക്കു മാത്രമല്ല, കേരളത്തിനും അഭിമാനകരമായ നിമിഷമായിരിക്കുമിതെന്ന് ഷിപ്പ്യാര്ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍ പറഞ്ഞു.
രണ്ടുവര്‍ഷത്തിനകം ഏകദേശം 1500 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയിലെ പ്രമുഖ ഷിപ്പ് റിപ്പയറിംഗ് ഹബ്ബ് ആകാന്‍ ഷിപ്പ് യാര്‍ഡിനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: