സാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിന് പെണ്‍കുട്ടികളെ സഹായിക്കുന്നതിനാണ് പ്രഗതി സ്കോളര്‍ഷിപ്പുകള്‍ ഭാരതസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ ശാക്തീകരണമാണ് മറ്റൊരു ലക്ഷ്യം. അതേസമയം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനാണ് സാക്ഷം സ്കോളര്‍ഷിപ്പുകള്‍. ഈ രണ്ട് സ്കോളര്‍ഷിപ്പുകളും AICTE മുഖാന്തിരമാണ് നടപ്പിലാക്കുക.
അംഗീകൃത സ്ഥാപനങ്ങളില്‍ സാങ്കേതിക ഡിഗ്രി/ഡിപ്ലോമാ കോഴ്സുകളില്‍ 2017-18 വര്‍ഷം ഒന്നാംവര്‍ഷം ചേര്‍ന്നിട്ടുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. വാര്‍ഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത്.
പെണ്‍കുട്ടികള്‍ക്കായുള്ള പ്രഗതി സ്കോളര്‍ഷിപ്പുകള്‍ ദേശീയതലത്തില്‍ 4000 പേര്‍ക്ക് ലഭ്യമാകും. സാങ്കേതിക ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 2000, ഡിപ്ലോമക്കാര്‍ക്ക് 2000 എന്നിങ്ങനെ വിഭജിച്ച് നല്‍കും. ഒരു കുടുംബത്തില്‍ പരമാവധി രണ്ട് പെണ്‍കുട്ടികള്‍ക്കാണ് ഇതിന് അപേക്ഷിക്കാവുന്നത്. യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തിലാണ് സെലക്ഷന്.
പ്രതിമാസം 2000 രൂപ നിരക്കില്‍ ഓരോ വര്‍ഷവും 10 മാസം വീതം സ്കോളര്‍ഷിപ്പ് ലഭ്യമാകും. 30,000 രൂപക്ക് താഴെയുള്ള ട്യൂഷന്‍ഫീസും സ്കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും. ട്യൂഷന് ഫീസില്‍നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്ക് തുല്യ തുക ലാപ്ടോപ്പ് മുതലായ പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് അനുവദിക്കും.
ദേശീയതലത്തില്‍ 1000 സാക്ഷം സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാകും. സാങ്കേതിക ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് 500 ഉം ഡിപ്ലോമാ വിദ്യാര്‍ത്ഥികള്‍ക്ക് 500 ഉം ലഭിക്കും. നാല്പത് ശതമാനത്തില്‍ കുറയാത്ത ഡിസ്എബിലിറ്റിയുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് അപേക്ഷിക്കാം. പ്രഗതി സ്കോളര്‍ഷിപ്പിനുള്ള ആനുകൂല്യങ്ങള്‍ തന്നെയാണ് സാക്ഷം സ്കോളര്ഷിപ്പിനുമുള്ളത്.
ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി www.aicte-pragati-saksham-gov.in- എന്ന വെബ്സൈറ്റിലൂടെ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. 2017 നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതിയും കൂടുതല്‍ വിവരങ്ങളും ഇതേ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: