ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ കൈയ്യേറിയയിനെതിരെ പ്രതിഷേധങ്ങളും സമരപരിപാടികളും തുടരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ നാമജപയാത്ര നടത്തി. വൈകീട്ട് 5 മണിക്ക് മഞ്ജുളാല്‍ പരിസരത്തു നിന്നും ആരംഭിച്ച യാത്ര പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപത്ത് പോലീസ് തടഞ്ഞു. ക്ഷേത്ര ഏകോപന സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.വി.മുരളീധരന്, പി.ആര്.നാരായണന് എന്നിവര്‍ സംസാരിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്,വി.എച്ച്.പി.ജില്ലാ പ്രസിഡണ്ട് എ.പി.ഭരത് കുമാര്‍, രാജീവ് ചാത്തപിള്ളി, സോമന് തിരുനെല്ലൂര്‍ ,പുഷ്പ പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.പ്രതിഷേധ നാമജപയാത്ര ഇനിയുള്ള ദിവസങ്ങളിലും തുടരും.
ഇന്ന് കേരളത്തിലെ മാര്ഗ്ഗദര്ശ്ശക് മണ്ഡല് സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദയും സംഘവും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: