കൊച്ചി: വര്‍ഷങ്ങളുടെ സുഹൃത്ത് ബന്ധമാണ് ദിലീപ് കുമാറിനും ജീവന്‍ലാലിനും വിജയന് കണ്ണമ്പിള്ളിക്കും പങ്കുവെയ്ക്കാനുള്ളത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ക്കപ്പുറത്ത് ചിത്രങ്ങള്‍ക്കൊണ്ട് കഥ പറയുകയാണ് ഈ കലാകാരന്മാര്. ബൗദ്ധിക വ്യായാമത്തിലൂടെ ഉരുത്തിരിയുന്ന കാഴ്ചകളെയും ചിന്തകളെയും ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അത് കലയുടെ നേര്കാഴ്ചകളായി മാറുന്നു.
ആ നേര്കാഴ്ചകളിലേക്ക് കാഴ്ചക്കാരനെ ആകര്‍ഷിക്കുമ്പോള്‍ അത് കലാകാരന്റെ വിജയമായി മാറുന്നു. മൂവരും ഒരേ സൗഹൃദവലയത്തിലാണെങ്കിലും ഇവരുടെ ശൈലികള്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. പ്രകൃതിയുടെ മനോഹാരിത ഓയില്‍ പെയിന്റില്‍ സെമി ‘അബ്സ്ട്രാക്റ്റിലൂടെ’ കാഴ്ചക്കാരനിലെത്തിക്കുന്ന ശൈലിയാണ് ദിലീപ് കുമാറിന്റേത്. കാടും, കുളവും, പുഴയും, കായലും അന്യമായികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ പോസീറ്റീവ് എനര്‍ജി നല്കുന്നു.
യാത്രയേറെ ഇഷ്ടപ്പെടുന്ന ഈ കലാകാരന് പ്രകൃതിയെ തന്റെ ക്യാന്‍വാസില്‍ വരച്ചിടാനാണ് ഏറെയിഷ്ടം. പരിപാവനമായ സംസ്കാരത്തെയും മഹത്തായ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ‘അവതാര്‍’ ശൈലിയില്‍ വരച്ചിടുകയാണ് ജീവന്‍ലാല്‍. തുടക്കത്തില്‍ പുരാണങ്ങളെയും ഇതിഹാസങ്ങളെയും കേന്ദ്രീകരിച്ച് ചിത്രങ്ങള്‍ക്ക് ഛായം തേക്കുമ്പോള്‍ ഭയമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇതിന് നല്ല ആസ്വാദകര്‍ ഉള്ളതും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയുള്ളതുകൊണ്ടുമാണ് അവതാറുമായി മുന്പോട്ട് പോകുന്നതെന്ന് ചിത്രക്കാരന് വെളിപ്പെടുത്തുന്നു. പ്രതിഷേധാത്മക വരകളിലൂടെയാണ് വിജയന് കണ്ണമ്പിള്ളി ശ്രദ്ധേയമാകുന്നത്.
ചാര്‍ക്കോള്‍, ഓയില്‍ പെയിന്റിംഗ്, എഗ്ഗടംബ്ര തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ സവിശേഷതകള്‍. ചിന്തകളുടെ അതിര്‍വരമ്പുകളെ ഭേദിച്ചുകൊണ്ട് സ്വതന്ത്രമായ ആത്മാവിഷ്ക്കാരം കൂടിയാണ് ഇദ്ദേഹത്തിന്റേത്. പരമ്പരാഗതമായ ഛായക്കൂട്ട് മുതല്‍ വിപണിയില്‍ ഇത് കിട്ടുന്ന ഏറ്റവും പുതിയ ഛായങ്ങള്‍ വരെയാണ് ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാതാണ് പ്രദര്‍ശനത്തിന്റെ സവിശേഷത. മൂന്ന് കലാകാരന്മാരുടെ ഏകദേശം എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: