തൃശൂര്‍: അയ്യന്തോള്‍ ലോ കോളേജില്‍ എസ്.എഫ്.ഐ. പ്രവര്ത്തകന് കുത്തേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന 5 കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അലക്സ് പി. രാജുവിനാണ് കുത്തേറ്റത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് കെ.എസ്.യു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു പോലിസുകാരനും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: