ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോഷ്വയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റാന്‍ നീക്കം. തഴക്കര ശാഖ മാനേജരായിരുന്ന ജ്യോതി മധു നടത്തിയ 34 കോടിയുടെ ക്രമക്കേട് സംബന്ധിച്ച വ്യക്തമായ തെളിവുകളോടെയാണ് അന്വേഷണ സംഘം പ്രതികളെ കുടുക്കിയത്. വരും ദിവസങ്ങളില്‍ പല രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം എത്തുമെന്നതിനാലാണ് ജോഷ്വയെ ധൃതിപിടിച്ച് ചുമതലയില്‍ നിന്ന് മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: