കൊടുങ്ങല്ലൂര്‍: വിവാഹ മണ്ഡപങ്ങളിലും ഹാളുകളിലും മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയിരുന്നയാളെ അറസ്റ്റു ചെയ്തു.
എടവിലങ്ങ് ഗിരിജപാലം സ്നേഹനഗര്‍ എടക്കര കത്ത് ഫൈസലി (46) നെയാണ് എസ്.ഐ കെ.ജെ.ജിനേഷും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് മൂന്നു ഫോണുകള്‍ കണ്ടെടുത്തു. സി സിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: