ഇരിങ്ങാലക്കുട : അധികൃതര്‍ തെറ്റിച്ച് ദിശ നല്കിയ ബോര്‍ഡിന്റെ ദിശ വാര്‍ഡ് കൗണ്‍സിലര്‍ ശരിയാക്കി.
ഇരിങ്ങാലക്കുട നഗരസഭയില്‍ മഹാത്മാഗാന്ധി റോഡിലാണ് പിഡബ്ല്യുഡി അധികൃതര്‍ തെറ്റായ ദിശ ബോര്‍ഡ് 2 മാസം മുന്‍പ് സ്ഥാപിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് നേരെ പോകേണ്ടതിനുപകരം റോഡില്‍ വലത്തോട്ട് തിരിയുന്ന സൂചനയാണ് ബോര്‍ഡില്‍ കൊടുത്തിരുന്നത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡ് കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് ടാറിംങ്ങ് നടത്തിയിരുന്നു. ഇതുമൂലം അപരിചിതര്‍ പലരും വഴിതെറ്റി ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചത് പിഡബ്ല്യൂഡി, ട്രാഫിക് പോലീസ്, ട്രാഫിക് അഡൈ്വസറി കമ്മിറ്റി എന്നിവരെ അറിയിച്ചെങ്കിലും നടപടിയില്ലാത്തതിനാല്‍ ശരിയാക്കാന്‍ ആരുമില്ലെന്ന് മനസിലാക്കിയ വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന് സ്വന്തംചിലവില്‍ ബോര്‍ഡ് മാറ്റിഎഴുതുകയായിരുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ 100 മീറ്റര്‍ അകലെയാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: