കൽപ്പറ്റ: കൽപറ്റ ജൂനിയർ ചേമ്പറിന്റെ ഈ വർഷത്തെ മികച്ച യുവ സംരംഭകനുള്ള പുരസ്കാരം ഉസ്മാൻ മദാരിക്ക്. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന സംരംഭക സംഗമത്തിൽ ജില്ലാകലക്ടർ എസ്.സുഹാസ് ഉസ്മാൻ മദാരിക്ക് അവാർഡ് സമ്മാനിച്ചു. വൈത്തിരി ആസ്ഥാനമായി തേനും തേനുൽപ്പന്നങ്ങളും സംസ്കരിച്ച് വിപണനം നടത്തുന്ന ഉസ്മാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗവും കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഹണി പ്രൊഡ്യൂസേഴ്സ് ഡവലപ്മെന്റ് സൊസൈറ്റി ഭരണ സമിതി അംഗവുമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അഗ്മാർക്ക് അംഗീകാരത്തോടെ പുറത്തിറക്കിയ വയനാടൻ തേനിന്റെ വിപണന ഉദ്ഘാടനവും ജില്ലാ കലക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: