തൃശൂര്‍: ജില്ലാ ഹയര്‍ സെക്കണ്ടറി മലയാള അധ്യാപക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പത്താമത് ഗുരുദക്ഷിണ പുരസ്കാരം കവി ആറ്റൂര്‍ രവിവര്‍മ്മക്ക്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജില്ലയില്‍ പഠിക്കുന്ന മലയാള ഭാഷാ വിദ്യാര്‍ത്ഥികളായ ഇരുപത്തി അയ്യായിരത്തില്‍പ്പരം കുട്ടികള്‍ പുരസ്കാരജേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നു. കേരളപ്പിറവിദിനത്തില്‍ പഠനമുറിയില്‍ കുട്ടികള്‍ സമാഹരിച്ച ഓരോ രൂപ ചേര്‍ത്തുവച്ചാണ് പുരസ്കാര തുകയായ പതിനായിരത്തിഒന്ന് രൂപ സമാഹരിച്ചത്. നവംബര്‍ ഒമ്പതാംതീയതി രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിക്കുന്ന ഭാഷാഭിമാനസദസ്സില് പുരസ്കാരം സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ എന്‍.ഹരീന്ദ്രന്‍, പി.ഡി.പ്രകാശ്ബാബു, വി.വി.ശ്രീല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: