കല്‍പ്പറ്റ:ജപ്തിഭീഷണി നേരിടുന്ന ആദിവാസികളുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ആശിക്കും ഭൂമി ആദിവാസിക്ക് പതിച്ചുനൽകുക, ട്രൈബൽ പ്രൊമോട്ടർ മാരുടെ നിയമനത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആദിവാസി സംഘത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി ജെ പി ദേശീയസമിതി അംഗം പള്ളിയറ രാമൻ ഉദ്ഘടനം ചെയ്തു. ആദിവാസിസംഘം മണ്ഡലം പ്രസിഡന്റ് കൊല്ലിയിൽ രാജൻ അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി ജി ആനന്ദകുമാർ, സി എ ബാബു,മഹേഷ്, രാമചന്ദ്രൻ അഞ്ചുകുന്നു, ചന്ദ്രൻ അയിനിത്തേരി എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: