കല്‍പ്പറ്റ: മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരിയെ ഓഫീസിലെത്തി അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസുടമ അറസ്റ്റില്‍. അല്‍മുബാറക് ബസിന്റെ ഉടമയും മേപ്പാടി സ്വദേശിയുമായ ബീരാന്‍കുട്ടി (52)യെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 26നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ഓഫീസില്‍ അതിക്രമിച്ചു കയറി കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ബീരാന്കുട്ടിക്കെതിരേ കേസുണ്ട്. പ്രതിക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: