പാലക്കാട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്ര പാലക്കാട് എത്തുന്നതിന് മുന്നോടിയായി പാലക്കാട് നഗരവും, യാത്ര കടന്നുപോയ വഴികളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അലങ്കരിച്ചിരുന്നു.
എന്നാല്‍ പോലീസിലെത്തന്നെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി കല്ലേക്കാട് എ.ആര് ക്യാമ്പില്‍ നിന്നും പൊലീസുകാരെ എത്തിച്ച് ഇത് വ്യാപകമായി അഴിച്ചുമാറ്റുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതേ പോലീസ് കോടിയേരി ബാലകൃഷ്ണന് നടത്തുന്ന ജനജാഗ്രത യാത്രക്കായുള്ള ഒരുക്കങ്ങളില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
പാലക്കാട് നഗരത്തില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍സിപ്പാലിറ്റി റോഡ് കയ്യേറി വേദി കെട്ടുകയും, മുനിസിപ്പാലിറ്റിയുടെ യാതൊരു അനുമതിയും ഇല്ലാതെ തന്നെ പോലീസ് ഡിപ്പാര്‍ട്ടുമെന്റ് മൈക്ക് പെര്മിഷന് നല്കിയിട്ടുള്ളതുമാണ്.പൊതുറോഡില്‍ സ്റ്റേജ് കെട്ടി ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് കേസെടുക്കണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പുലര്‍ച്ചെ 3 മണിക്ക് കല്ലേക്കാട് എ.ആര് ക്യാമ്പില്‍ നിന്നും 100 കണക്കിന് പോലീസുകാര്‍ വന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ കൊടിതോരണങ്ങള്‍ അഴിച്ചെടുക്കുകയും,അതെ സമയം സിപിഐഎമ്മിന്റെ നിയമലംഘനം കാണാതിരിക്കുകയും ചെയ്യുന്ന പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അഡ്വ.ഇ.കൃഷ്ണദാസ് പത്രക്കുറുപ്പില്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: