മങ്കര:കുട്ടികള്‍ക്കായി ചൈല്‍ഡ് ക്ലീനിക്കും ഉദ്ധ്യാനവും നിര്‍മ്മിച്ചു നല്കി മാതൃകയാവുകയാണ് ഇറാം ഗ്രൂപ്പ്.സര്‍ക്കാര്‍ ആസ്പത്രിയായ മങ്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അസൗകര്യവും ശോചനീയാവസ്ഥയും കണക്കിലെടുത്താണ് ഇറാം ഗ്രൂപ്പ് ഇത്തരമൊരു സംരംഭത്തിന് തയ്യാറായത്.2015ല്‍ പഞ്ചായത്തുമായി ധാരണയിലെത്തി ആശുപത്രി നിര്‍മാണത്തിന് തുടക്കമിട്ടു.
സര്‍ക്കാര്‍ മേഖലകളില്‍ സ്വകാര്യ മൂലധന നിക്ഷേപം എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പഞ്ചായത്തുമായുള്ള സമ്മതപത്രം. ഇത്തരമൊരു ആശയം പഞ്ചായത്ത് മുന്നോട്ടു വെച്ചതിന്റെ അടിസ്ഥാനത്തില്‍ ഇറാം ചെയര്മാന് ഡോ.സിദ്ദിഖ് അഹമ്മദ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു.നിലവില്‍ രണ്ടു ഡോക്ടര്‍മാര്‍ മങ്കരയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.കുട്ടികള്‍ക്കുള്ള ആശുപത്രി പ്രവര്ത്തനമാവുന്നതോടെ ഒരു ശിശുരോഗവിദഗ്ദ്ധ ഡോക്ടറും മങ്കരയിലുണ്ടാവും.പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തായാണ് കുട്ടികളുടെ ചികിത്സകേന്ദ്രവും ഒരുങ്ങുന്നത്.ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ഒപ്പമുള്ളവര്‍ക്കും ഇത് ഏറെ ആശ്വാസമാകും.പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക വിശ്രമമുറിയും ക്ലിനിക്കിലുണ്ട്.1700 ചതുരശ്ര അടി കെട്ടിടവും 300 ചതുരശ്ര അടിയില്‍ ഉദ്യാനവുമാണ് നിര്‍മ്മിച്ചത്.
കുട്ടികള്‍ക്ക് ചികിത്സക്ക് പുറമെ മാനസികോല്ലാസവും ലക്ഷ്യമിടുന്നുണ്ട്. ഓഫീസ്,സ്വീകരണമുറി,വിശ്രമമുറി,ലാബ്, ബ്ലഡ് ഒബ്സര്വേഷനും കളക്ഷനുമുള്ള മുറി,കുത്തിവെപ്പ് മുറി, ഡോക്ടര്‍ പരിശോധന മുറി എന്നിവയാണ് ആശുപത്രിയിലുള്ളത്.
45 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്.മന്ത്രി എ.കെ.ബാലന് ആശുപത്രി കെട്ടിടം സമര്‍പ്പണോദ്ഘാടനം ഇന്ന് നിര്‍വഹിക്കും.ഇറാം ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഐ.ടി.എല്‍.ഗ്രൂപ്പ് ചെയര്മാന് പി.എ.അബൂബക്കര്‍,ഡോ.സിദ്ദിഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: