- ദല്‍ഹി യൂണിവേഴ്സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2018 ല്‍ നടത്തുന്ന എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 20 വരെ. IIM-CAT 2017 സ്കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. www.fms.edu, www.du.ac.in.-
- രാജ്യത്തെ സൈനിക സ്കൂളുകളില്‍ 6, 9 ക്ലാസുകളിലേക്ക് ജനുവരി 7 ന് നടത്തുന്ന പ്രവേശനപരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നവംബര്‍ 30 വരെ. www.sainikschooladmission.in.
- ദല്‍ഹിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന ഫുള്‍ടൈം മാനേജ്മെന്റ് പിജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ നവംബര്‍ 30 വരെ. www.lbsim.ac.in.
- ഐഐഎം കോഴിക്കോടിന്റെ കൊച്ചി ക്യാമ്പസില്‍ നടത്തുന്ന എക്സിക്യൂട്ടീവ് മാനേജ്മെന്റ് പിജി പ്രോഗ്രാമില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 15 വരെ. www.iimk.ac.in/kochi.
- ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ തെക്കന്‍ മേഖലയില്‍ 354 ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനു ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 15 വരെ. www.iocl.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: