കല്‍പ്പറ്റ: ജില്ലയില്‍ ആകാശവാണി-ദൂരദര്ശന് പാര്‍ട് ടൈം കറസ്പോന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ആസ്ഥാനത്തുനിന്നും 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്ന 24നും 49നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4250 രൂപ പ്രതിഫലം. യോഗ്യത ജേര്‍ണലിസത്തിലോ മാസ് മീഡിയയിലോ പിജി ഡിപ്ലോമയോ ഡിഗ്രിയോ അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദവും രണ്ട് വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയവും. ടി.വി.കവറേജിന് ഉപയോഗിക്കുന്ന ടെലിവിഷന്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിലും വേര്‍ഡ് പ്രോസസ്സിംഗിലുമുള്ള പരിജ്ഞാനം, ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ആകാശവാണി, തിരുവനന്തപുരം വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന അപേക്ഷ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡയറക്ടര്‍, ആകാശവാണി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ നവംബര്‍ 20നകം ലഭിക്കുന്ന വിധത്തില്‍ അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: