കൊച്ചി: റോഡരികില്‍ കണ്ടെത്തിയ ഭ്രൂണത്തിന്റെ സാമ്പില്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ച്ചു. കഴിഞ്ഞദിവസമാണ് അഞ്ചുമനയില്‍ ഉപേക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. പ്രസവിച്ചാലും ജീവിക്കാന്‍ സാധ്യതയില്ലാത്തതിനാലും അമ്മയ്ക്ക് അപകടം സംഭവിക്കാതിരിക്കാനും ഏതെങ്കിലും ആശുപത്രിയില്‍ തന്നെ ഗര്‍ഭഛിദ്രം നടത്തിയാകാമെന്നും പോലീസ് വ്യക്തമാക്കി. ആശുപത്രി മാലിന്യങ്ങളോടൊപ്പം ഉപേക്ഷിക്കാന്‍ കൊണ്ടുപോകവേ പെട്ടി റോഡില്‍ വീണതാകാമെന്ന് പാലാരിവട്ടം എസ്ഐപറഞ്ഞു. ഭ്രൂണം നാലുമാസം വളര്‍ച്ചയെത്തിയതാണെന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: