തൃപ്പൂണിത്തുറ: പൂര്‍ണത്രയീശ ക്ഷേത്രത്തിലെ അമ്പലം കത്തിയ ഉത്സവം (തുലാം 9 മഹോത്സവം) ഇന്ന് നടക്കും. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്സവം.
രാവിലെ എട്ടുമുതല്‍ പത്ത് വരെ കാഴ്ചശീവേലി, കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, ഉച്ചയ്ക്ക് മൂന്നിന് കര്‍പ്പൂര എഴുന്നള്ളിപ്പ് കനറാബാങ്കിന് സമീപത്തുനിന്ന് ആരംഭിക്കും. ചോറ്റാനിക്കര സുഭാഷ് നാരായണന്മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, വൈകിട്ട് അഞ്ചിന് കാഴ്ചശീവേലി, ചെറുശ്ശേരി കുട്ടന്മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം, 6.30ന് ദീപാരാധന, കര്‍പ്പൂരദീപക്കാഴ്ച, തുടര്‍ന്ന് ആതിര വര്‍മ്മ, അശ്വതി വര്‍മ്മ എന്നിവരുടെ അഷ്ടപദി കച്ചേരി, ഏഴിനു കലാമണ്ഡലം വിവേക്ചന്ദ്രന്, മുളങ്കുന്നത്ത്കാവ് രഞ്ജിത്ത് നമ്പ്യാര്‍ എന്നിവരുടെ ഇരട്ടത്തായമ്പക, 7.30ന് വൈക്കം കരുണാകരന് സ്മാരക കഥകളി സ്കൂളിന്റെ സന്താനഗോപാലം കഥകളി, ഒന്‍പതിന് വിളക്കിനെഴുന്നള്ളിപ്പ്, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം എന്നിവ നടക്കും.
അരുണ്‍ അയ്യപ്പന്, പഴയന്നൂര്‍ ശ്രീരാമന്, എറണാകുളം ശിവകുമാര്‍, ഉത്രാളിക്കാവ് സീതാരാമന്, കൊടുങ്ങല്ലൂര്‍ അച്ചുതന്‍കുട്ടി എന്നീ ഗജവീരന്മാര് എഴുന്നള്ളിപ്പിന് അകമ്പടിയേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: