കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യമുയരുന്നു. പാത യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ വയനാടിന്റെ സമഗ്രവികസനത്തിനാണ് തടസ്സമായിരിക്കുന്നത്. കഴിഞ്ഞ 23 വര്‍ഷങ്ങളായി ഫയലില്‍ ഒതുങ്ങിയ ഈ പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും ജനപ്രതിനിധികളും ശക്തമായി ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.
ആകെയുള്ള 27.225 കി ലോമീറ്റിറില് എട്ട് കിലോമീറ്റര്‍ ദൂരത്തിന് ദേശീയ വനം- പാരിസ്ഥിതി മന്ത്രാലയത്തി ന്റെ അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു. വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ ഈ റോഡിന്റെ അനുമതി സംബന്ധിച്ച് യാതൊരു അപേക്ഷകളും ഫയലുകളും അവശേഷിക്കുന്നില്ലെന്നാണ് മറുപടി ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുപോലെയുള്ള സമാന വിഷയങ്ങളില്‍ നാടിന്റെ വികസനം മാനിച്ച് വനനിയമ്മങ്ങളില്‍ ഇളവു നല്കാന് മോദി സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ചുരം റോഡ് നവീകരണത്തിനും ബദല്‍ റോഡ് പൂര്‍ത്തീകരണത്തി നും കേരള സര്‍ക്കാരും താല്‍പ്പര്യം കാണിക്കേണ്ടതുണ്ട്. 60 ശതമാനം പ്രവൃത്തി പൂര്ത്തീ കരിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ കാര്യത്തി ല്‍ പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ കടുത്ത പരിശ്രമം നടത്തണം.
വനത്തിലൂടെയുള്ള റോഡിന് ആവശ്യമായ 52 ഏക്കര്‍ ഭൂമിക്ക് പകരം പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകള്‍ സ്വകാര്യ വ്യക്തികളോടടക്കം വിലകൊടുത്ത് സമാഹരിച്ച 104 ഏക്കര്‍ സ്ഥലം വനംവകുപ്പിന് നല്‍കിയിട്ടുണ്ട് എന്നതും അനുകൂല ഘടകമാണ്.
വയനാട്, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ പാത സന്ദര്‍ശിച്ച് ബദല്‍ റോഡ് വിഷയം സജീവമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചുരം നവീകരണത്തെക്കുറിച്ച് ആലോചിക്കുവാന്‍ 25ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി വിളിച്ചുചേര്‍ത്തിട്ടുള്ള എംഎല്‍എ മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തില്‍ വയനാട് ചുരം ബദല്‍ റോഡ് വിഷയം കൂടി ചര്‍ച്ച ചെയ്യണം.നിലവില്‍ ചുരം റോഡ് രണ്ടുവരിപ്പാതയാണ്. ഇതു മൂന്നുവരിപ്പാതയാക്കാന് വനഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്രാനുമതി ലഭിച്ചില്ല. നിലവില്‍ ചുരത്തിന്റെ ആറ്, ഏഴ് വളവുകള്‍ വീതികൂട്ടാന്‍ രണ്ടര ഹെക്റ്റര്‍ ഭൂമിക്കായി അപേക്ഷിച്ചിട്ടു പോലും നടന്നില്ല. ഒടുക്കം നിലവിലുള്ള ചാലുകള്‍ മാറ്റിസ്ഥാപിച്ച് പേരിനെങ്കിലും വീതികൂട്ടാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു. വനഭൂമിക്ക് കോട്ടംതട്ടുന്ന ഒരുപ്രവൃത്തിയും അനുവദിക്കില്ലെന്ന കര്‍ശന നിലപാട് വനം-പരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ചു. 2013-14ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ബദല്‍ റോഡായ മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ റോഡും പ്രായോഗികമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചുരം ബദല്‍റോഡിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ തയ്യാറാക്കിയ അഞ്ചു പാതകളില്‍ ഏറ്റവും പ്രയാസമുള്ളതും ചെലവേറിയതുമായ പാതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: