കൊച്ചി: പെരുമ്പാവൂരില്‍നിന്ന് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞു കുതിച്ചുപാഞ്ഞ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. വിഡിയോ ഉള്‍പ്പെടെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വാഹന ഉടമയെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ പോലീസ് കേസുണ്ടെങ്കില്‍ മാത്രം ഉടമയ്ക്കെതിരെ നടപടിയെടുക്കാം. ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപകടത്തിലായ നവജാതശിശുവുമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിലാണ് വഴിമാറാതെ കാര്‍ തടസ്സം സൃഷ്ടിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തെക്കുറിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മധു അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ആംബുലന്‍സിന്റെ യാത്ര തടഞ്ഞ് മുന്നില്‍ പായുന്ന കാറിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതുകൊണ്ടുമാത്രം പതിനഞ്ചു മിനിറ്റോളം വൈകിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ വ്യക്തമാക്കി.
വിഡിയോ ഉള്‍പ്പെടെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വാഹന ഉടമയെ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: