പാലാ: ട്രാക്കില്‍ ആവേശം പരത്തിയത് സ്പ്രിന്റ് ഹര്‍ഡില്‍സ്. ആരുടെയും ആധിപത്യത്തിന് പിടികൊടുക്കാതെ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകള്‍ സ്വര്‍ണം പങ്കുവച്ചു. സീനിയര്‍ പെണ്‍കുട്ടികളില്‍ അപര്‍ണ റോയിയും ജൂനിയര്‍ ആണ്‍കുട്ടികളില്‍ സൂര്യജിത്തും റെക്കോഡ് മറികടന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയ് 14.39 സെക്കന്‍ഡില്‍ റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. 2015ല്‍ ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിലെ ഡൈബി സെബാസ്റ്റ്യന്‍ സ്ഥാപിച്ച 14.56 സെക്കന്‍ഡിന്റെ റെക്കോഡ് പഴങ്കഥയായി. ദേശീയ സ്കൂള്‍ മീറ്റ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണവും റെക്കോര്‍ഡും അപര്‍ണയുടെ പേരിലാണ്. ഇടുക്കി വണ്ണപ്പുറം എസ്എന്എംഎച്ച്എസിലെ അപര്‍ണ കെ. നായര്‍ (15.78) വെള്ളിയും എറണാകുളം മണീട് ജിവിഎച്ച്എസ്എസിലെ മെറിന് ബാബു (15.84) വെങ്കലവും നേടി.സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്ററില്‍ മെല്ബിന് ബിജു (14.91) പൊന്നണിഞ്ഞു. സായി കോഴിക്കോടിന്റെ ആകാശ് ബിജു പീറ്റര്‍ (14.98) വെള്ളിയും കോതമംഗലം സെന്റ് ജോര്‍ജിന്റെ സുധീഷ്. ഡി (15.07) വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം ജി.വി. രാജ സ്കൂളിന്റെ അതുല്യ പി. സജി (15.49) ഒന്നാമത്. ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സില്‍ താരമായ അന്ന തോമസ് മാത്യു (15.54 ) വെള്ളിയും സായി തിരുവനന്തപുരത്തിന്റെ അഞ്ജന. എം.എസ് (15.60) വെങ്കലവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ സൂര്യജിത്ത്. ആര്.കെ 13.61 സെക്കന്‍ഡിലാണ് റെക്കോഡോടെ പൊന്നിന് അവകാശിയായത്. സൂര്യജിത്തിന്റെ കുതിപ്പില്‍ പഴങ്കഥയായത് 2013-ല്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ അനിലാഷ് ബാലന് സ്ഥാപിച്ച 13.63 സെക്കന്‍ഡിന്റെ റെക്കോഡ്. തിരുവനന്തപുരം സായിയിലെ അഖില്‍ ബാബു (14.95) വെള്ളിയും സായി കോഴിക്കോടിന്റെ മുഹമ്മദ് ലസാന് (14.98) വെങ്കലവും നേടി.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ 80 മീറ്ററില്‍ 12.10 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന കോതമംഗലം സെന്റ് ജോര്‍ജ്ജിന്റെ തങ്ജാം അലേര്ട്ട്സണ് സിങ് ഒന്നാമതെത്തിയപ്പോള്‍ പാലക്കാട് ഭാരത്മാതാ എച്ച്എസ്എസിലെ ശ്രീദീപ് വല്സന് (12.20) വെള്ളിയും തൃശൂര്‍ എറിയാട് ജികെവിഎച്ച്എസ്എസിലെ മുഹമ്മദ് മുസ്തഫ (12.41) വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിന്റെ ജൂബി ജേക്കബിന് (12.77) സ്വര്‍ണം. പാലക്കാട് പറൡ എച്ച്എസ്എസിന്റെ നേഹ. വിക്ക് (13.26) വെള്ളി, ഇടുക്കി വണ്ണപ്പുറം എസ്എന്എംഎച്ച്എസിലെ സ്നേഹമോള് ജോര്‍ജ്ജിന് (13.60) വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: