കൊച്ചി: നിളയ്ക്ക് വയസ്സ് എട്ട്്. സ്കൂളില്പോകുന്നില്ല. അവളുടെ കണ്ണും മനസ്സും എല്ലാം നിറങ്ങളിലാണ്. നിള എങ്ങോട്ടാണ് ഒഴുകുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവള് പറയും, നിറങ്ങളിലേക്കെന്ന്. വരയില്ലാത്ത ഒരു ജീവിതം അവള്‍ക്ക് ചിന്തിക്കാനാവില്ല. നിള ആരെന്നല്ലേ? കേരള ലളിത കലാ അക്കാദമിയുടെ ചരിത്രത്തില്‍ ചിത്രപ്രദര്ശനവുമായെത്തിയ ഏറ്റവും പ്രായംകുറഞ്ഞകുട്ടിയാണ് അവള്.
മൂന്നാം വയസ്സുമുതല്‍ പെയിന്റിംഗ് തുടങ്ങിയ നിള ആറാം വയസ്സിലാണ് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ചിത്രപ്രദര്ശനവുമായെത്തിയത്. വീണ്ടും പുതിയ പെയിന്റിംഗുകളും വരകളുമായി ആളുകളെ വിസ്മയിപ്പിക്കാന് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നിളയും ഒരുപിടി ചിത്രങ്ങളുമുണ്ട്.
അക്രിലിക്, ഓയില്‍ പെയിന്റിംഗുകളിലാണ് നിളയുടെ കഴിവ് ഏറെയും. ബ്രഷ്, തുണി, കൈവിരലുകള്‍, ടൂത്ത് ബ്രഷ്, ടിഷ്യുപേപ്പര്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളും നിളയ്ക്ക് പെയിന്റ് ചെയ്യാനുള്ള ആയുധമാണ്. അതുകൊണ്ടുതന്നെ ഓരോ പെയിന്റിംഗിലും വ്യത്യസ്ത കൊണ്ടുവരാന്‍ നിളയ്ക്ക് കഴിയുന്നു. നിളയുടെ പെയിന്റിംഗ് ഒട്ടേറെ സാസ്കാരിക മാസികകളുടെ കവര്ച്ചിത്രങ്ങളായിട്ടുണ്ട്. പള്ളുരുത്തി സ്വദേശികളായ പ്രിന്‍സ് ജോണിന്റെയും അനുപമ ശശിധരന്റെയും മകളാണ് നിള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: