കൊച്ചി: ഇരുചക്ര വാഹന അപകടങ്ങള്‍ ഏറെയുമുണ്ടാക്കുന്നത് തടിയന് വീലുള്ള ന്യൂജനറേഷന് വണ്ടികളാണ്. സാധാരണ ഇരുചക്രവാഹനങ്ങള്‍ വാങ്ങി അതില്‍ ഓള്‍ട്ടറേഷന്‍ നടത്തിയാണ് പലരും ഉപയോഗിക്കുന്നത്. വലിയ ശബ്ദത്തില്‍ തീപാറുന്ന വേഗത്തില്‍ നിരത്തിലൂടെ വെട്ടിച്ച് പായുന്ന പുതു തലമുറ ഇരുചക്രവാഹന യാത്രികര്‍ പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്കും മറ്റു ചെറുവാഹനങ്ങള്‍ക്കും ഭീഷണിയാണ്. പലപ്പോഴും ഹോണ്‍പോലും മുഴക്കാതെ ഇടതുവശം ചേര്‍ന്ന് ചീറിപ്പായുകായണ് ഈ വണ്ടികള്‍. ഇത്തരം ബൈക്കുകള്‍ പോലീസുകാര്‍ കൈകാണിച്ചാല്‍ പോലും നിര്ത്താറില്ലെന്നതാണ് സത്യം. ഇവയ്ക്ക് പിന്നാലെ പാഞ്ഞ് പോലീസും മടുത്തു. മാതാപിതാക്കളുടെ ഉപദേശം പോലും വകവെയ്ക്കാതെയാണ് ന്യൂജനറേഷന് പയ്യന്മാരുടെ ഇത്തരം വെടിക്കെട്ട് യാത്രകള്‍. ഇത് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിവേണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: