ാനന്തവാടി:ജില്ലാ ആശുപത്രിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്തിന്റെ സൗഖ്യം 2017:2020. ജനകീയ കൂട്ടായ്മ ഇന്ന് മാനന്തവാടിയില്‍.രാവിലെ 10.30 ന് മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് കൂട്ടായ്മ. ആരോഗ്യരംഗത്തെ പ്രമുഖരടക്കം സമൂഹത്തിലെ പ്രമുഖര്‍ കൂട്ടായ്മയില്‍ പങ്കാളികളാവും.ജില്ലയിലെ ആതുരസേവന രംഗത്തെ ഒഴിച്ചുകൂടാനാവത്ത ഒന്നാണ് മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി.
പരിമിതികള്‍കുള്ളില്‍ നിന്നും മികച്ച നിലയില്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ആശുപത്രിയില്‍ പരിമിതികളും പോരായ്മകളും കുറവല്ല.
സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം മിഷനിലൂടെ ആരോഗ്യരംഗത്തെ പുരോഗതികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സാമ്പത്തിക സഹായം നല്കി വരുന്നു. ഇത്തരം സഹായങ്ങളെല്ലാം തന്നെ ആരോഗ്യരംഗത്തിന് മുതല്‍കൂട്ടാണെങ്കിലും ആരോഗ്യമേഖലയിലെ ലക്ഷ്യപ്രാപ്തിക്ക് ഇനിയും കൂടുതല്‍ മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.സമൂഹത്തില്‍ പോയ് മറഞ്ഞു എന്നു നാം വിശ്വസികുന്ന പല രോഗങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സജീവമായ ജനപങ്കാളിത്തവും സക്രിയമായ ജനകീയ ഇടപെടലുകളും ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ് ഇത്തരം ഒരു സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയുടെ സേവനം മെച്ചപെടുത്തുന്നതിനായി ജനകീയ പങ്കാളിത്തതോടെ ഒരു ജനകീയ കൂട്ടായമക്ക് രൂപം നല്കാ നുള്ള തീരുമാനം കൈകൊണ്ടത് ജില്ലാ ഭരണകൂടം,തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ബഹുജന സംഘടനകള്‍, വിവിധ മേഖലയിലെ വ്യക്തിത്വങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി, വ്യവസായ, പ്രവാസി പ്ര തിനിധികള്‍ തുടങ്ങിയവരുടെ ഒത്തുചേരലിലൂടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും എന്ന ലക്ഷ്യമാണ് സൗഖ്യം 2017 2020 കൊണ്ട് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: