കൊച്ചി: 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമം ഏതുരീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന വിഷയത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 2017 ഒക്ടോബര്‍ 23 തിങ്കള്‍ ഉച്ചയ്ക്ക് 1.30ന് വനിതാ കമ്മീഷന് ചെയര്പേഴ്സന് എം.സി. ജോസഫൈന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരി രാമചന്ദ്രന് അധ്യക്ഷത വഹിക്കും. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി എ.എസ്. അനൂജ മുഖ്യാതിഥിയായിരിക്കും. ആര്‍ടിഐ കേരള ഫെഡറേഷന് പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനു മോഡറേറ്ററായിരിക്കും. പ്രൊഫ.ഡോ.കൊച്ചുറാണി ജോസഫ്, ബീന സെബാസ്റ്റ്യന്‍, അഡ്വ.റീന എബ്രഹാം, അഡ്വ.സുബല്‍ പോള്‍, സിസ്റ്റര്‍ ചൈതന്യ സി.എം.സി. എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: