കൊച്ചി: സംസ്ഥാനത്തെ എല്ലാ റസിഡന്‍സ് അസോസിയേഷനും സംസ്ഥാന സര്‍ക്കാര്‍ സ്റ്റാറ്റിയൂട്ടറി പദവി നല്‍കണമെന്ന് എഡ്രാക്ക് എളമക്കര മേഖല കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കലൂര്‍ ഉണ്ണികൃഷ്ണന് പ്രമേയം അവതരിപ്പിച്ചു. കെ.വി.പ്രഭാകരമാരാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.മാധവന്പ്പിള്ള, കലൈവാണി കെ.എസ്.അനില്‍ കുമാര്‍, കെ.പി.രാജന്, വി.സുബ്രഹ്മണ്യന്, സി.വി.മോഹന്‍ദാസ്, ഓമനക്കുട്ടന് പിള്ള, ഇന്ദിര മേനോന്, കോമളം മേനോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: