കൊച്ചി: ഭാസ്കര്‍ജിയുടെയും തുറവൂര്‍ വിശ്വംഭരന് മാഷിന്റെയും നിര്യാണം സംസ്കാരിക കേരളത്തിന് കനത്ത ആഘാതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി ജില്ലാ സമിതി വൈഎംസിഎ ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസ മേഖലയില്‍ നിശബ്ദ മായ പ്രവര്‍ത്തനം കാഴ്ചവെച്ച ഭാസ്കര്‍ജി കേരളത്തില്‍ 450 ല്‍ പരം സ്കൂളുകള്‍ തുടങ്ങി.
പ്രമുഖ ചിന്തകനും ഭാഷാപണ്ഡിതനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മഹാഭാരതത്തിന്റെ പുനര്‍വായന എന്ന ഗ്രന്ഥം കേരളത്തിന് മുതല്‍ക്കൂട്ടാണ്. മഹാഭാരതത്തിന്റെ ആധുനിക വായനക്ക് ഈ ഗ്രന്ഥം പുതിയ മുഖം നല്കി. പുതിയ തലമുറക്ക് രണ്ടുപേരുടെയും പ്രവര്‍ത്തനം മാര്ഗ്ഗദര്ശനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അദ്ധ്യക്ഷന്‍എന്‍ .കെ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.എന്‍. വേലായുധന്, സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ്, എന്‍.പി. ശങ്കരന്‍കുട്ടി, നെടുമ്പാശ്ശേരി രവി, എം. കെ ധര്മ്മരാജന്, അഡ്വ. കെ.എസ്. ഷൈജു, എം.എന്‍. മധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: