പെരുമ്പാവൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കുന്ന കൃത്യം തീയതി പറയാനാകില്ല. ദിലീപ് ഒന്നാം പ്രതിയായാല്‍ പള്‍സര്‍ സുനി രണ്ടാം പ്രതിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇക്കാര്യം പറയാനാകില്ലെന്നും എസ്പി പറഞ്ഞു. മാധ്യമങ്ങളോട് പറഞ്ഞതിനുശേഷം മാത്രമേ കുറ്റപത്രം നല്‍കുകയുള്ളൂവെന്നും, ഇവയൊന്നും ഒളിപ്പിച്ച് നല്‍കേണ്ടതല്ലെന്നും റൂറല്‍ എസ്പി പെരുമ്പാവൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: