കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന ഷെഡ്യൂള്‍ഡ് വണ്‍ ഇനത്തില്‍പ്പെട്ട മാന്‍കൊമ്പും കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ രണ്ടുപേര്‍ പിടിയില്‍. എറണാകുളം കലൂര്‍ സ്വദേശി അന്‍സാര്‍(42), കാക്കനാട് സ്വദേശി നാസര്‍ (37) എന്നിവരാണ് പിടിയിലായത്. ഇവരുടെ കാക്കനാടുള്ള താമസസ്ഥലത്ത് നിന്നും വില്പനയ്ക്കായി പാക്കറ്റുകളില്‍ ആക്കിയ അര കിലോയില്‍ അധികം കഞ്ചാവും കണ്ടെടുത്തു.
ഇടുക്കിയിലെ നായാട്ടുസംഘത്തിന്റെ കയ്യില്‍ നിന്നും ലഭിച്ച മാന്‍ കൊമ്പ് മോഹവിലയ്ക്ക് ഇടനിലക്കാരായി എത്തിയ ഷാഡോ സംഘത്തിന് കൈമാറുമ്പോള്‍ ആണ് പ്രതികള്‍ പിടിയിലായത്. നായാട്ട് സംഘത്തിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധിമയക്ക് മരുന്ന് കേസുകളിലെ പ്രതികളായ ഇവര്‍ വന്‍ലാഭം ലക്ഷ്യമിട്ടാണ് വന്യജീവി വസ്തു കള്ളക്കടത്തിലേക്ക് തിരിഞ്ഞത്. പ്രത്യേകതരം പെട്ടിയിലാക്കി സൂക്ഷിച്ചാണ് ഇവര്‍ മാന്‍കൊമ്പ് കൈമാറ്റം ചെയ്യാനായി എത്തിച്ചത്. പിടിയിലായ അന്‍സാര്‍ പോലീസ് സ്റ്റേഷനുകളിലെ സെല്ലുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കുപ്രസിദ്ധനാണ്. കാക്കനാടും പരിസരത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായിരുന്നു ഇവര്‍ കഞ്ചാവ് എത്തിച്ചത്.
സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസും ഇന്‍ഫോ പാര്‍ക്ക് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ക്രൈം ഡിറ്റാച്ച്മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് സിഐ രാധാമണി, ഷാഡോ എസ്ഐ ഹണി കെ. ദാസ,് സിപിഒ മാരായ ഹരിമോന്, അഫ്സല്, സാനു മോന്, വിശാല്‍, സന്ദീപ്, ഷാജിമോന്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: