കൊച്ചി: ഡ്രൈവര്‍മാരുടെ ലൈസന്‍സ് നിയമവിരുദ്ധമായി സസ്പെന്റ് ചെയ്യുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ച് കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ എറണാകുളം ജില്ലയില്‍ സൂചന പണിമുടക്ക് നടത്തുമെന്ന് അസോസിയേഷന് ഭാരവാഹിയായ നിസാമുദ്ദീന്‍ കെ.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണിമുടക്കിനോട് അനുബന്ധിച്ച് നാളെ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അകാരണമായി ലോറി ഡ്രൈവര്‍മാരെ ഉപദ്രവിക്കുകയാണ്. കൈക്കൂലി നല്കുവാന് മടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കളളക്കേസെടുത്ത് വന്‍തുക പിഴയായി ഈടാക്കുന്നതും പതിവായതോടെയാണ് സമരത്തിനിറങ്ങുവാന്‍ തീരുമാനിച്ചത്. പ്രതിഷേധ ധര്‍ണ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍.ഡി. ജോസഫ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: