കൊച്ചി: മീസില്‍സ്-റുബെല്ല പ്രതിരോധകുത്തിവെയ്പ്പ് പരിപാടിയുടെ ഭാഗമായി സ്വകാര്യആശുപത്രികളിലെ പീഡിയാട്രിഷ്യന്മാര്ക്കും സ്റ്റാഫ് നേഴ്സുമാര്‍ക്കുമുള്ള പരിശീലനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കലൂര്‍ ഐഎംഎ ഹൗസില്‍ നടക്കും. ജില്ലയില്‍ ഇമ്മ്യൂണൈസേഷന്‍ നൂറുശതമാനമാക്കുന്നതിനായി ജില്ലാ ഭരണകൂടം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ഇന്ത്യന്‍ അക്കാദമിഓഫ് പീഡിയാട്രിക്സ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും ദേശീയആരോഗ്യദൗത്യവും ചേര്‍ന്ന് നടത്തുന്ന പ്രതിരോധകുത്തിവെയ്പ് കാമ്പയിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: