അടൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് സ്വീകരണം നല്കാന് അടൂരിലും ആയിരങ്ങളെത്തി. ശനിയാഴ്ച്ച ഉച്ചയോടെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ച ജനരക്ഷാ യാത്ര ജില്ലാആസ്ഥാനത്തെ സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം രാത്രി അടൂരിലെത്തിയാണ് വിശ്രമിച്ചത്. ഇന്നലെ രാവിലെ യാത്രാ നായകന് കുമ്മനം രാജശേഖന് സ്വര്‍ഗ്ഗീയ വിശാലിന്റെ വീടു സന്ദര്‍ശിച്ച ശേഷമാണ് സ്വീകരണ സമ്മേളന സ്ഥലത്തെത്തിയത്.
അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ തയ്യാറാക്കിയ പരുമല ബലിദാനികളുടെ നഗറില്‍ ജനരക്ഷാ യാത്രാ നായകന് എത്തുന്നതിനേറെ മുന്‍പ് തന്നെ അടൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സദസില്‍ ഇടം പിടിച്ചിരുന്നു. ജിഹാദി ഭീകരതയ്ക്ക് കുടപിടിക്കുന്ന സിപിഎംനെ തുറന്നു കാണിക്കുന്ന നടകവും വേദിയിലവതരിപ്പിച്ചു. അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി. എം വേലായുധന്, റിച്ചാര്‍ഡ് ഹെ എംപി. എം. ടി രമേശ് എന്നിവര്‍ സംസാരിച്ചു. റബ്ബര്‍ ഉദ്പാദനം കേരളത്തിലാണെങ്കിലും റബ്ബര്‍ അധിഷ്ടിത വ്യവസായം ഇവിടില്ല. ഇത് കേരളത്തിലാരംഭിക്കണമെന്ന് റിച്ചാര്‍ഡി ഹെ എം. പി പറഞ്ഞു. ജനങ്ങളുടെ അവകാശം അടിച്ചമര്‍ത്തുകയാണ് ഇടതു സര്‍ക്കാര്‍. ഭക്ഷ്യ സുരക്ഷാ നിയമം പൂര്‍ണമായി നടപ്പാക്കാന്‍ ഇടതു വലത് സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് അവ സ്വന്തം പദ്ധതികളാണെന്ന് മേനിനടിക്കുകയാണ് ഇടതു സര്‍ക്കാരെന്ന് റിച്ചാ ര്‍ഡ് ഹെ എംപി പറഞ്ഞു.
കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ക്കും സമാധാനപരമായി ജീവിക്കനുള്ള അവകാശത്തിനു വേണ്ടിയാണ് ബിജെപി ജനരക്ഷാ യാത്ര നടത്തുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി രമേശ് പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമത്തിന് വിധേയരാകാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. സിപിഎംന് ഉള്ളിലുള്ളവരെ പോലും അവര്‍ അക്രമിക്കുന്നത് ഉദാഹരണ സഹിതം എം.ടി രമേശ് വ്യക്തമാക്കി. മതംമാറുന്നത് വ്യക്തിപരമായ കാര്യമാണ്. പക്ഷേ മതംമാറ്റപ്പെടുന്ന പെണ് കുട്ടികളെ നാടുകടത്തുന്നതെന്തിനാണെന്ന ചോദ്യവും ജനരക്ഷാ യാത്ര ഉന്നയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ബാദുഷാ തങ്ങള്‍, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്രേണു സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്.നായര്‍, ഹരികൃഷ്ണന്, സെക്രട്ടറിമാരായ എം ജി.കൃഷ്ണകുമാര്‍ ,പി ആര്.ഷജി,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.ശരത്ത്, അനില്‍ നെടുംമ്പള്ളി, രൂപേഷ് അടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: