പള്ളുരുത്തി: പള്ളുരുത്തി കോതകുളങ്ങര ശാസ്താ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യ വര്‍ദ്ധിക്കുന്നതായി പരാതി. ക്ഷേത്ര മൈതാനിയില്‍ തമ്പടിക്കുന്നസംഘം ഭക്തജനങ്ങള്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ഹിന്ദു ഐക്യവേദി പള്ളുരുത്തി പോലീസില്‍ നല്കിയ
പരാതിയില്‍ പറയുന്നു. മയക്കുമരുന്നു കേസിലും ,മോഷണക്കേസിലും പ്രതിയായ ചിലരും ഇക്കൂട്ടത്തി
ലുണ്ട്. ഭക്തജനങ്ങള്‍ക്കുനേരെ ആക്രമണ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. നഗരസഭാംഗം ജലജാമണി, ഹിന്ദു ഐക്യവേദി മേഖലാ ജനറല്‍ സെക്രട്ടറി പി പി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: