കോതമംഗലം: കോതമംഗലത്ത് നടന്നുവരുന്ന എറണാകുളം റവന്യൂ ജില്ലാ കായികമേളയില്‍ രണ്ടാംദിവസമായ ഇന്നലെ, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹാമര്‍ത്രോയിലും ഷോട്ട്പുട്ടിലും റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ മാതിരപ്പിള്ളി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ കെസ്സിയ മറിയം ബെന്നി ഇരട്ട നേട്ടം സ്വന്തമാക്കി. രണ്ടാംതവണയാണ് കെസ്സിയ ഷോട്ട്പുട്ടില്‍ ജില്ലയില്‍ ഒന്നാമതെത്തുന്നത്. ഹാമറില്‍ ആദ്യതവണയാണ് ജില്ലാതല റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്.
കോട്ടയം സ്വദേശിയും ബിസിനസ്സ്കാരനുമായ ബെന്നിയുടേയും സീനയുടെയും മകളായ ഈ പത്താംക്ലാസ്സുകാരി കോതമംഗലത്തെ കരുത്തരായ മറ്റ് സ്കൂളുകളെ പിന്നിലാക്കിയാണ് സര്‍ക്കാര്‍ സ്കൂളായ ഗവ. ജിവിഎച്ച്എസിന് അഭിമാന വിജയം നേടിക്കൊടുത്തത്.
സംസ്ഥാനതല മത്സരത്തില്‍ റെക്കോര്‍ഡ് വിജയം ആവര്‍ത്തിക്കുമെന്ന് കെസ്സിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: