പാലക്കാട്:ഒരു നഗരസഭക്കും ഏഴ് പഞ്ചായത്തുകള്‍ക്കും കുടിവെള്ളം വിതരണം ചെയ്യുന്ന മലമ്പുഴ ഡാമില്‍ കൂട്മത്സ്യകൃഷി(കേജ് കള്‍ച്ചര്‍) തുടങ്ങുന്നു.അമ്പതു ലക്ഷത്തോളം രൂപചെലവിട്ടാണ് മത്സ്യകൃഷിആരംഭിക്കുന്നത്.മത്സ്യങ്ങള്‍ക്ക് പ്രത്യേക കൂടുണ്ടാക്കി അതിനകത്തു വലയിട്ടു വളര്‍ത്തിയെടുക്കുന്നതാണ് പദ്ധതി.
72 കേജുകളിലായി പത്ത്ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയെടുക്കുക.ആദ്യഘട്ടത്തില്‍ രണ്ടരലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ 24 കൂടുകളിയായി വളര്‍ത്തും.ക്രിമ എന്നപേരില്‍ സ്വകാര്യ ഏജന്‍സിക്കാണ് പദ്ധതി നടപ്പിലാക്കാന്‍ കരാര്‍ നല്‍കിയിട്ടുള്ളത്. കൂടിനകത്തു നിക്ഷേപിക്കുന്ന മത്സ്യങ്ങള്‍ ഡാമിനകത്തേക്ക് ചാടി പോകാതിരിക്കാന്‍ കൂടിനു ചുറ്റും വലകളും സ്ഥാപിക്കും.
ഇതിനകത്തു തീറ്റ ഇടുന്നതിനാല്‍ ജലം മലിനമാകാന്‍ സാധ്യതയുണ്ടെന്ന് മലമ്പുഴ ഡാം സംരക്ഷണ സമിതി ആരോപിച്ചു.25 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളംവിതരണം നടത്തുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്.ഇപ്പോള്‍ തന്നെ ലക്ഷകണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ ഡാമിനകത്തു വളര്‍ത്തുന്നുണ്ട്.
പ്രത്യേക കൂടുകളില്‍ വളര്‍ത്തുന്ന ഇവക്ക് അടിക്കടി തീറ്റ നല്‍കേണ്ടി വരുമ്പോള്‍ വെള്ളം മലിനപ്പെടും.മലമ്പുഴയില്‍ നേരത്തെ ഉണ്ടായിരുന്ന ഒരുവകുപ്പ് ഉദ്യോഗസ്ഥന്റെ താത്പ്പര്യ പ്രകാരമാണ് പ്രസ്തുത പദ്ധതി ഇവിടെ നടപ്പിലാക്കുന്നത്.കേരളത്തില്‍ ഡാമിനകത്തു ആദ്യമായാണ് കൂടുമത്സ്യകൃഷി നടത്തുന്നത്.അടുത്തത് കണ്ണൂരിലെ പഴശി ഡാമിലും ഈ പദ്ധതി നടപ്പിലാക്കും.മലമ്പുഴ ഡാമിനകത്തു കൂടു മത്സ്യകൃഷിനടത്തുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മലമ്പുഴഡാം സംരക്ഷണ സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: